Ultimate magazine theme for WordPress.

ഇടയ്ക്കാട് ഏകദിനസെമിനാറും സ്കൂൾ കിറ്റ് വിതരണവും നടത്തി

ഇടയ്ക്കാട് : ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ ഏകദിനസെമിനാറും നാനൂറ് വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടത്തി. വിനോദ് ശ്രീധർ സമ്മേളനവും വിതരണവും ഉദ്ഘാടനം ചെയ്തു. ടി മത്തായിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു ഷാബു ജോൺ ആമുഖ പ്രഭാഷണം നടത്തി തുടർന്ന് ഷാജൻ ജോൺ ഇടയ്ക്കാട് ക്ലാസ് നയിച്ചു.ജോൺ ജേക്കബ് കുന്നിക്കോട് ഷാഡോ ഓഫ് ട്രൂത്ത് എന്ന പേരിൽ ബോധവത്കരണ മാജിക് ഷോ അവതരിപ്പിച്ചു. ബേബി ഡാനിയേൽ, ഡേവിഡ് ചെറിയാൻ, ഫെബിൻ സണ്ണി, പി കെ അലക്സ് എന്നിവർ പ്രസംഗിച്ചു.

ഇടയ്ക്കാട് നിന്നും എസ്എസ്എൽസി ,പ്ലസ് ടൂ പാസായ കുട്ടികളെ മെമൻ്റോ നല്കി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന ഇരുപത് കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും വിതരണം ചെയ്തു. ജയിംസ് പി ഇടയ്ക്കാട്,ജോസ് സാമുവേൽ,ജയിംസ് ഡാനിയേൽ തുടങ്ങിയവർ നേതൃത്വം നല്കി. സ്റ്റാൻലി അലക്സ് സ്വാഗതവും ജോൺസൻ ബന്നി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.