Ultimate magazine theme for WordPress.

ബീഹാറിൽ ബജ്റംഗ്ദൾ പ്രവർത്തകരാൽ മർദ്ദനം ഏറ്റ പാസ്റ്റർ സി.പി. സണ്ണിയെ സന്ദർശിച്ച് സാന്ത്വനമേകി PYPA കോട്ടയം

കോട്ടയം : ഇക്കഴിഞ്ഞ മൂന്നാം തീയതി ഞായറാഴ്ച ആരാധന മധ്യേ ബീഹാറിൽ വച്ച് ബജ്റംഗ്‌ദൾ പ്രവർത്തകരാൽ അതിദാരുണമായി ആക്രമിക്കപ്പെട്ട പാസ്റ്റർ.സി. പി.സണ്ണിയെയും കുടുംബത്തെയും സന്ദർശിച്ച് സ്വാന്തനമേകി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ പ്രവർത്തകർ. മാർച്ച് 10 ഞായറാഴ്ച വൈകിട്ട് കോട്ടയം നോർത്ത് സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ബ്രദർ ഫെയ്ത്ത്മോൻ ജെ, സെക്രട്ടറി ഡോ. ഫെയ്ത് ജെയിംസ്, ജോയിന്റ് സെക്രട്ടറി ബ്ര. ജയ്സൺ വി ജോസ്, തിരുവഞ്ചൂർ സഭ പി വൈ പി എ അംഗം ബ്ര.അഭിഷേക് കുര്യാക്കോസ് എന്നിവർ സണ്ണി പാസ്റ്ററുടെ മുട്ടുചിറയിലുള്ള ഭവനത്തിൽ സന്ദർശിക്കുകയും ആശ്വാസ വചനങ്ങൾ പങ്കുവയ്ക്കുകയും, പ്രാർത്ഥിക്കുകയും പി വൈ പി എയുടെ പിന്തുണ നൽകുകയും ചെയ്തു. ആക്രമണ ദിവസം ഈ ശുശ്രൂഷ കുടുംബം തരണം ചെയ്ത പ്രയാസ പ്രതിസന്ധികൾ സണ്ണി പാസ്റ്ററുടെ സഹധർമ്മിണി ഞങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂർ പാസ്റ്റർ കുടുംബത്തോടൊപ്പം കൂട്ടായ്മ ആചരിക്കുകയും ഒടുവിൽ പാസ്റ്റർ ജോമോൻ ജേക്കബ് പ്രാർത്ഥിക്കുകയും ചെയ്തു. “പീഡിതരോടൊപ്പം ഐക്യദാർഢ്യവും സാന്ത്വനവും” എന്ന പ്രായോഗിക ആശയത്തിൽ നിന്നുകൊണ്ട് “പ്രാർത്ഥിക്കാം” എന്ന വാക്കുകൾക്കപ്പുറം ക്രൈസ്തവ സഹോദര സ്നേഹത്തിൽ ഇത്തരത്തിലുള്ള കൂട്ടായ്മ പ്രായോഗികമാക്കുവാൻ കഴിഞ്ഞതിൽ പി വൈ പി എ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.

കഴിഞ്ഞ 33 വർഷമായി പാസ്റ്റർ സി പി സണ്ണി ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്നു. ആരാധന മധ്യത്തിൽ താൻ സന്ദേശം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ 35ൽ പരം ആളുകൾ സംഘം ചേർന്ന് അകാരണമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് അത് 150ൽ പരം സംഘമായി മാറി. 15 മിനിറ്റ് തുടർച്ചയായ് മുറിക്കുള്ളിൽ പൂട്ടിയിട്ട് പാസ്റ്റർ. സണ്ണിയേയും കൂട്ടു സഹോദരനെയും മർദ്ദിച്ച അവശനാക്കിയ ശേഷം റോഡിൽ കൂടി വലിച്ചിഴച്ച് കുറ്റവിചാരണയ്ക്ക് വേണ്ടി കൊണ്ടുപോകുന്ന കാഴ്ചയാണ് നാം വീഡിയോ ക്ലിപ്പ് വഴി കണ്ടത്. പാസ്റ്റർ സണ്ണിക്ക് തലയിലെ ഉൾഭാഗങ്ങളിൽ ചതവും പിടലിക്കു ഫ്രാക്ച്ചറും വലതു കൈ മുകളിലേക്ക് ഉയർത്താൻ കഴിയാത്ത നിലയിൽ സ്വാധീന കുറവും ശരീരമാകെ ചതവും ഉണ്ട്. തുടർ ആവശ്യങ്ങൾക്ക് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ അല്ല തന്റെ സ്ഥിതി. എല്ലാവരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹകരണവും നൽകണമെന്ന് പ്രവർത്തകർ ആഹ്വാനം ചെയ്യുന്നു. 9570927125, 8789216810 എന്നീ നമ്പരുകളിൽ ഈ ശുശ്രൂഷ കുടുംബമായി കോൺടാക്ട് ചെയ്യാവുന്നതാണ്.

Sharjah city AG