ബംഗളൂരൂ : ഐ പി സി കർണാടക സ്റ്റേറ്റ് സോദരി സമാജംവർഷിക സമ്മേളനവും ജീവകാരുണ്യ പ്രവർത്തനവും കൺവെൻഷനോടനുബന്ധിച്ചു ഹൊറമാവ് ഐ പി സി ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡന്റ് ലില്ലിക്കുട്ടി വർഗീസ് അധ്യക്ഷത വഹിച്ചു. യു എ ഇ റീജിയൺ വുമെൻസ് ഫേല്ലോഷിപ് മുൻ പ്രസിഡന്റ് സിസ്റ്റർ മേഴ്സി വിൽസൺ പ്രസംഗിച്ചു. കർണാടക ഐ പി സി ജോയ്ന്റ് സെക്രട്ടറി ജോയ് പാപ്പച്ചൻ, യു എ ഇ റീജിയൺ വുമൻസ് ഫെൽലോഷിപ്പ് സെക്രട്ടറി സിസ്റ്റർ സൂസൻ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചു പേർക്ക് വിധവാ സഹായം, നിർധനരായ സഹോദരിമാർക്ക് തയ്യൽ മെഷീൻ വാങ്ങുവാനുള്ള സാമ്പത്തിക സഹായം,വിദാർഥികൾക്ക് വിദ്യാഭ്യാസ സഹായവും സമ്മേളനത്തിൽ വിതരണം ചെയ്തു.കർണാടക പി യു സി/ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിശ്വാസികളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി.
