Ultimate magazine theme for WordPress.

താലിബാൻ നടപടിയിൽ ആശങ്ക; ആശുപത്രികളിലും കർശന ലിംഗവിവേചനം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിൽ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ശസ്ത്രക്രിയകളിൽ പങ്കെടുക്കുന്നത് താലിബാൻ ഭരണകൂടം നിരോധിച്ചു. ശസ്ത്രക്രിയാ സംഘത്തിലെ മുഴുവൻ അംഗങ്ങളും ഒരേ ലിംഗത്തിൽപ്പെട്ടവരായിരിക്കണമെന്ന കർശന നിർദ്ദേശം കാബൂൾ മെഡിക്കൽ യൂണിവേഴ്സിറ്റി പുറപ്പെടുവിച്ചു.

മതിയായ വനിതാ ഡോക്ടർമാരില്ലാത്ത രാജ്യത്ത് ഈ തീരുമാനം ആരോഗ്യരംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നീക്കം.

Sharjah city AG

Comments are closed.