മെയ് എട്ടു മുതല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: മെയ് എട്ടു മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ ആറു മുതല്‍ മെയ് 16 വരെ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍.
കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണീ തീരുമാനം. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ലോക്ക്ഡൗണ്‍. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതിയും പൊലീസ് വകുപ്പും അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
