കർണാടകത്തിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ
ബെംഗളൂരു: ഈ മാസം 10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
മെയ് 10ന് രാവിലെ 6 മുതൽ 24 ന് രാവിലെ 6 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, മെട്രോ, ടാക്സികൾ, ഓട്ടോ എന്നിവക്ക് സർവ്വീസ് നടത്താൻ അനുമതി ഇല്ല.ടാക്സികൾ ഓട്ടോകൾ എന്നിവക്ക് ടിക്കറ്റ് കാണിച്ച് കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം.
പലചരക്ക് കടകൾക്ക് രാവിലെ 6 മുതൽ 10 മണി വരെ പ്രവർത്തിക്കാം.പാൽ ഉൽപ്പന്നങ്ങൾ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കും.റോഡ് സൈഡ് വിൽപ്പനകൾ അനുവദിക്കില്ല, ഉന്തുവണ്ടിയിൽ പച്ചക്കറികൾ രാവിലെ 6 മുതൽ വൈകുന്നേരം 6.30 വരെ പ്രവർത്തിക്കാം.
ഹോട്ടലുകളിൽ പാർസൽ സർവ്വീസ് മാത്രം.ബാറുകളും പബ്ബുകളും അടച്ചിടണം മദ്യം പാർസൽ ആയി ലഭ്യമാകും.രാവിലെ 6 മുതൽ 10 മണി വരെ മാത്രം.
നിർമ്മാണ മേഖല നിർത്തിവക്കില്ല, അന്യസംസ്ഥാന തൊഴിലാളികളോട് മടങ്ങിപ്പോകരുത് എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
