കോളേജ് വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചു
കൊച്ചി:അങ്കമാലി ഫയർ സ്റ്റേഷന് സമീപം കോളേജ് വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ചു. പുളിയനം സ്വദേശി തേലപ്പള്ളി സാജന്റെ മകൾ അനു സാജൻ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സുഹൃത്തുക്കളോടൊപ്പം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ചാലക്കുടി ഭാഗത്ത് നിന്ന് വന്ന റെയിൽവേ റിപ്പയർ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയി ഇരുമ്പു കമ്പിയിൽ തട്ടിയായിരുന്നു മരണം സംഭവിച്ചത് . അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ അവസാന വർഷ ബിഎസ്‌സി സുവോളജി വിദ്യാർത്ഥിനിയായിരുന്നു അനു . സംസ്കാരം ഇന്ന് അങ്കമാലി ഭദ്രാസനത്തിലെ പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
