Ultimate magazine theme for WordPress.

കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് കടലാക്രമണ സാധ്യത

 

തിരുവനന്തപുരം : കേരളം, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെയാണ് തിരമാല ഉയരുക. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 2.6 മീറ്റർ വരെ തിരമാല ഉയരും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Sharjah city AG