ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗം വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയിരുന്നു. ബില്‍ നിയമസഭയില്‍ പാസായാല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം പ്രതിഷേധങ്ങള്‍ക്കിടെയാണ്് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡുമായി മുന്നോട്ട് പോകുന്നത്.
