Ultimate magazine theme for WordPress.

ബെൻജോ പി ജോസിന് സിവിൽ സർവീസ് പരീക്ഷയിൽ 59 -ാം റാങ്ക്

അടൂർ: അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗമായ ബെൻജോ പി ജോസ് സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 59 -ാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരത്തെ ലീഡ്‌സ് ഐഎഎസ് അക്കാഡമിയിൽ അധ്യാപകനായിരുന്ന ബെൻജോ അടൂർ സെൻട്രൽ സ്‌കൂളിൽ നിന്നും പ്ലസ് ടുവിൽ ഫുൾ എ പ്ലസും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി എസ് സി മാത്റ്റസിൽ ഉന്നത ബിരുദവും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) അസി. കമാൻഡന്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 58-ാമത്തെ റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും ലഭിച്ചു. അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിന്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ്.

Sharjah city AG