Ultimate magazine theme for WordPress.

സിറ്റി വൈഡ് ഫെൽലോഷിപ്പിന്റെ സമ്മേളനം നടന്നു

ഗാർലണ്ട് : ദളുസ് ഫോർത്ത് വോർത്ത് ഐക്യവേദിയായ സിറ്റി വൈഡ് ഫെൽലോഷിപ്പിന്റെ പ്രഥമ സമ്മേളനം ഗാർലണ്ട് കംഫർട്ട് ചർച്ചിൽ നടന്നു.കൺവീനർ പാ . മാത്യു സമുവേലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പാ.മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. കംഫർട്ട്‌ സഭ വിശ്വാസികൾ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.

പാ.ഫ്രാൻസിസ് സേവ്യർ സ്വാഗതം പറഞ്ഞു. പാ.തോമസ് മുല്ലായ്ക്കൽ വചന സന്ദേശം നൽകി. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് പാ.എം സി എബ്രഹാം നേതൃത്വം നൽകി. പാ.എം ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. നശിച്ചുപോകുന്ന യുവാക്കളെ സന്മാർഗിക പാതയിൽ നയിക്കുവാനുള്ള ഉത്തരവാദിത്വം നമ്മിൽ നിക്ഷിപ്ത്തമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

പാ.ജോൺസൺ,സക്കറിയ എന്നിവരുടെ നേതൃത്ത്വത്തിൽ പ്രാർത്ഥന ആശീർവാദത്തോടെ യോഗം സമാപിച്ചു.

Sharjah city AG