വാഷിംഗ്ടണ്‍ ഡിസി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യുഎസ് സെനറ്റർ മാർക്കോ റൂബിയോ. ദേവാലയങ്ങള്‍ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് പ്രസിഡൻ്റ് ജോ ബൈഡനോട് അദ്ദേഹം ആവശ്യപ്പെട്ടു. 2020 മുതൽ ദേവാലയങ്ങള്‍ക്ക് നേരെ നാനൂറിലധികം ആക്രമണങ്ങൾ നടന്നതായുള്ള കണക്ക് ചൂണ്ടിക്കാട്ടിയ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍, വിഷയത്തില്‍ ക്രിയാത്മക നടപടി ബൈഡന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
