Ultimate magazine theme for WordPress.

പള്ളികൾ നിറയുന്നു, പക്ഷേ വിശ്വാസമോ? അമേരിക്കയിൽ ആത്മീയ തകർച്ച

വാഷിംഗ്‌ടൺ : ചാർളി കിർക്കിന്റെ വധത്തെത്തുടർന്ന് അമേരിക്കയിൽ ക്രൈസ്തവ വിശ്വാസത്തോടും സഭയോടുമുള്ള താൽപ്പര്യം വർദ്ധിച്ചെങ്കിലും ബൈബിൾ അധിഷ്ഠിത ജീവിതവീക്ഷണം പുലർത്തുന്നവരുടെ എണ്ണം വൻതോതിൽ കുറവാണെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. അരിസോണ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ കൾച്ചറൽ റിസർച്ച് സെന്റർ ജനുവരിയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചാർളി കിർക്കിന്റെ മരണശേഷം പള്ളികളിൽ ആളുകൾ കൂടുകയും ബൈബിൾ വായന വർദ്ധിക്കുകയും ചെയ്തെങ്കിലും അത് യഥാർത്ഥ ബൈബിൾ തത്വങ്ങൾ ജീവിതത്തിൽ പകർത്തുന്നതിലേക്ക് നയിച്ചിട്ടില്ലെന്ന് പ്രമുഖ ഗവേഷകൻ ജോർജ്ജ് ബർണ ചൂണ്ടിക്കാട്ടുന്നു.

സർവ്വേയിൽ പങ്കെടുത്ത 2,000 മുതിർന്നവരിൽ കേവലം 4% പേർ മാത്രമാണ് ബൈബിൾ തത്വങ്ങൾക്കനുസൃതമായ ജീവിതം നയിക്കുന്ന ‘ഇന്റഗ്രേറ്റഡ് ഡിസൈപ്പിൾസ്’ എന്ന വിഭാഗത്തിലുള്ളത്. പ്രത്യേകിച്ചും സെഡ് ജനറേഷനിൽ ഇത് വെറും 1% മാത്രമാണെന്നത് ഗൗരവകരമാണ്. ജനസംഖ്യയുടെ 85 ശതമാനവും ‘വേൾഡ് സിറ്റിസൺസ്’ എന്ന വിഭാഗത്തിലാണ് വരുന്നത്; ഇവർ ബൈബിൾ വിശ്വാസങ്ങളേക്കാൾ ലോകോത്തരമായ മറ്റ് ചിന്താഗതികൾക്കാണ് പ്രാധാന്യം നൽകുന്നത്.

Sharjah city AG

Comments are closed.