യുകെ : ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ (ജൂലൈ 26) നാളെ മുതൽ ഞായറഴ്ച വരെ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമിയിൽ ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17-ാമത് നാഷണൽ കോൺഫ്രൻസ് നടക്കും.
റവ ഡോ ജോ കുര്യൻ ഉത്ഘാടനം ചെയ്യും. പാ ജോ തോമസ്, പാ ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. യുവജന സമ്മേളനം, സഹോദരി സമ്മേളനവും, സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്കുള്ള അവാർഡ് ദാനം എന്നിവ യോഗത്തോടനുബന്ധിച്ച് നടക്കും. പാ ജോൺ മത്തായി, പാ തോമസ് ജോർജ്, ഡോണി തോമസ്, പാ സജി സാമൂവേൽ, പാ ഷിനു യോഹന്നാൻ, പാ റിജോയ് സ്റ്റീഫൻ, പാ റെജി സാം, പാ ബ്ലെസ്സൺ തോമസ്, ക്രിസ്റ്റോ വിൽസൺ, സിസ്റ്റർ സിമോനീ കുര്യൻ എന്നിവർ നേതൃത്വം നൽകും
