ചർച്ച് ഓഫ് ഗോഡ് യു.എ. ഇ. സംയുക്ത ആരാധന
ഷാർജ: യു.എ.ഇ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്തമായ ആരാധന ഡിസംബർ 1 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടത്തപ്പെടുന്നു. ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ പി.സി. ചെറിയാൻ വചനം ശുശ്രൂഷിക്കുന്ന ആത്മീയ കൂട്ടായ്മയിൽ, ചർച്ച് ഓഫ് ഗോഡ് സംഗീത വിഭാഗം ഗാന ശുശ്രൂഷ നിർവ്വഹിക്കും.
ചർച്ച് ഓഫ് ഗോഡ് യു.എ. ഇ. ക്രമീകരിക്കുന്ന ഈ വർഷാന്ത്യ സംയുക്ത ആരാധനയിലേക്ക് എല്ലാ ദൈവജനത്തെയും ഹൃദയംഗമായി സ്വാഗതം ചെയുന്നു.
