Ultimate magazine theme for WordPress.

ചർച്ച്‌ ഓഫ് ഗോഡ്; തിരുവല്ലയിൽ കൺവൻഷൻ പന്തലിന്റെ പണി ആരംഭിച്ചു

മുളക്കുഴ: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ട ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രഡൻഷ്യൽ ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറക്കൽ സങ്കീർത്തനം വായിച്ചു. കൗൺസിൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി എ ജറാൾഡ്, പി ആർ ഒ പാസ്റ്റർ ജെ ജോസഫ് , ബിലിവേഴ്സ് ബോർഡ് ജനറൽ സെക്രട്ടറി ബ്രദർ ജോസ് മറ്റത്തുകാല, ജോ. സെക്രട്ടറി ബ്രദർ അജി കുളങ്ങര, വൈ പി ഇ പ്രസിഡണ്ട് പാസ്റ്റർ മാത്യു ബേബി ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ മോനി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ അനിഷ് ഏലപ്പാറ, ചർച്ച് ഗ്രോത്ത് ഡയറക്ടർ പാസ്റ്റർ വൈ ജോസ്, ബ്രദർ ബിനോയി അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി

Sharjah city AG