തിരുവല്ല: ചർച്ച് ഓഫ് ഗോഡ് തലവടി സഭയുടെ വാർഷിക കൺവൻഷൻ ഇന്ന് ജനുവരി 2 ചൊവ്വ മുതൽ 6 ശനി വരെ നാരകത്രമുട്ട് ജംഗ്ഷന് സമീപം താബോർ വർഷിപ്പ് സെന്റർ കൺവൻഷൻ പന്തലിൽ വെച്ച് നടക്കും. പാസ്റ്റർ ജെ ജോസഫ് (തിരുവല്ല സെന്റർ പാസ്റ്റർ) ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായി അജി ആന്റണി, വർഗീസ് ഏബ്രഹാം (രാജു മേത്ര), അനീഷ് തോമസ് (റാന്നി), പിസി ചെറിയാൻ (റാന്നി), ഡോ. ഷിബു കെ മാത്യു (തിരുവല്ല) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ ഇമ്മാനുവൽ കെ ബി, ഷിജിൻ ഷാ, ജോബിൻ ജോസ്, സാം ജോർജ് പേരകത്ത് എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
