മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ 9 മുതൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ നടക്കും. കേരളത്തിലെ ഒൻപത് സോണണുകളിൽ നിന്നും വിജയികളായ 300 ൽ പരം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.പി തോമസ് അധ്യക്ഷത വഹിക്കുന്നതും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

Comments are closed.