Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് തെക്കൻ മേഖല പ്രാർത്ഥനാ സംഗമം

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ ഡിപ്പാർട്ട്മെന്റിന്റെ തെക്കൻ മേഖല പ്രാർത്ഥനാസംഗമം ഓഗസ്റ്റ് 7 നു തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം പന്നിയോട് ദൈവസഭയിൽ നടക്കും. സൗത്ത് സോൺ ഡയറക്ടർ പാസ്റ്റർ ടി.എം. മാമച്ചൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പ്രയർ ബോർഡ് ഡയറക്ടർ പാസ്റ്റർ ലൈജു നൈനാൻ, സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് എന്നിവർ ദൈവവചന സന്ദേശം നൽകും.

സൗത്ത് സോൺ ജോയിൻ ഡയറക്ടർ പാസ്റ്റർ സി. എം. വത്സല ദാസ്, പാസ്റ്റർ ഈപ്പച്ചൻ തോമസ് (മേഖലാ കോ – ഓർഡിനേറ്റർ ), പ്രയർ ബോർഡിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്, പാസ്റ്റർമാരായ ഇ. എസ്. ജോൺ (ജോ. ഡയറക്ടർ), കെ. എ. ഡേവിഡ് (സെക്രട്ടറി) , പ്രൈസ് തോമസ് (ജോ. സെക്രട്ടറി), ബ്രദർ പി. ജെ. രാജു
(ട്രഷറർ), പാസ്റ്റർ ജോൺ മാത്യു
(ജോ. ട്രഷർ,) എം.ഇ. റെജി ( കോ – ഓർഡിനേറ്റർ ), സജി മുട്ടം [തോമസ് ജോസഫ് ] (ജോ. കോ – ഓർഡിനേറ്റർ), ജേക്കബ് ബെഞ്ചമിൻ ( പബ്ലിസിറ്റി കൺവീന
ർ), ബിനു ജോൺ (ജോ.കൺവീനർ), പ്രയർ ബോർഡ് എക്സിക്യൂട്ടീവ് മെമ്പേഴ്സ്, സ്റ്റേറ്റ് പ്രയർ ബോർഡ്മെമ്പേഴ്സ് ഡിസ്റ്റിക്റ്റ് പാസ്റ്റേഴ്സ് മേഖല ഭാരവാഹികൾ
ദൈവസഭ ഭരണസമിതി അംഗങ്ങൾ ഡിപ്പാർട്ട്മെന്റ് ഹെഡ്സ് എന്നിവർ പങ്കെടുക്കും.

പാസ്റ്റർമാരായ ബാബു ജോസഫ് (രക്ഷാധികാരി), ജോസ് ബേബി( ജോയിൻ- രക്ഷാധികാരി) റോബിൻ സി. (കോ- ഓർഡിനേറ്റർ), ഡേവിഡ് രാജ് (ജോയിന്റ് കോ – ഓർഡിനേറ്റർ ), വി.എൽ. ക്രിസ്റ്റഫർ, (സോണൽ സെക്രട്ടറി ), സാം രാജ് എസ്. ഇ. (ജോയിൻ സെക്രട്ടറി ), സക്കറിയ എബ്രഹാം, (ട്രഷറർ ) സ്റ്റേറ്റ് ബോർഡ് മെമ്പർമാരായ ജേക്കബ് ബെഞ്ചമിൻ, സജു സാം, ബിനു കെ. ചെറിയാൻ, ബ്രദർ കുര്യൻ കെ. രാജു എന്നിവർ പ്രാർത്ഥനാ സംഗമത്തിനു നേതൃത്വം നൽകും.

Sharjah city AG