ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ: സ്റ്റേറ്റ് കോർഡിനേറ്റർ പാ. ജോജി എം. ജോർജ്; ട്രഷറർ പാ. മാത്യു സാമൂവേൽ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററായി പാ. ജോജി എം. ജോർജിനെയും സ്റ്റേറ്റ് ട്രഷററായി പാ. മാത്യു സാമൂവേലിനെയും നിയമിച്ചു.
പാ. ജോജി എം. ജോർജ്ജ് പുല്ലാട് സ്വദേശിയും പുവത്തൂർ സഭാ അംഗവും അടൂർ നോർത്ത് സെന്ററിൽ കിളിവയൽ സഭാശുശ്രുഷകനുമാണ്. സ്റ്റേറ്റ് പ്രയർ ബോർഡ് മെമ്പർ,വൈ പി ഇ കൊട്ടാരക്കര സോണൽ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാ. മാത്യു സാമൂവേൽ (ജിജു) പത്തനാപുരം സ്വദേശിയും ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്ററുമാണ്. വൈ പി ഇ കൊട്ടാരക്കര സോണൽ ട്രഷററായി പ്രവർത്തിക്കുന്നു. പത്തനാപുരം സെന്റർ സൺഡേസ്കൂൾ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
കേരളാ സ്റ്റേറ്റ് ഹോംമിഷന്റെ ഡയറക്ടറായി പാ. സാം ചന്ദ്രശേഖറും സെക്രട്ടറിയായി ഡോ. ബ്ലസൻ ജോർജ്ജും പ്രവർത്തിക്കുന്നു.
