ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ; പാ. സി ബേബിച്ചൻ എഡ്യൂക്കേഷൻ ഡയറക്ടർ, പാ. എം ജെ സണ്ണി ഇവാഞ്ചലിസം ഡയറക്ടർ
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയന്റെ പുതിയ ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ എം ജെ സണ്ണിയും എഡ്യൂക്കേഷൻ ഡയറക്ടറായി പാസ്റ്റർ സി ബേബിച്ചനും ഇന്ന് സ്റ്റേഡിയം ചർച്ചിൽ നടക്കുന്ന ശുശ്രൂഷയിൽ ചുമതലയേൽക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിലിലാണ് തീരുമാനം.
കോട്ടയം മുക്കാലി മുകളേൽ വീട്ടിൽ ജോൺ മർക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനാണ് പാസ്റ്റർ എം ജെ സണ്ണി. 1990 മുതൽ കേരള റീജിയന്റെ ശുശ്രൂഷകനായി. ചെങ്ങന്നൂർ ഡിസ്റ്റിക് പാസ്റ്ററായ ഇദ്ദേഹം സ്റ്റേറ്റ് കൗൺസിൽ അംഗം, ഗവേണിംഗ് ബോഡി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മല്ലപ്പള്ളി ആനിക്കാട് ചുഴികുന്നേൽ വീട്ടിൽ സൂസനാണ് ജീവിതസഖി. മകൾ അക്സ വിവാഹിതയാണ്. പാസ്റ്റർ സി ബേബിച്ചൻ തലയോലപറമ്പ് കല്ലുവെട്ടാമടയിൽ പാസ്റ്റർ കെ.വി.ചാക്കോ റെയ്ച്ചൽ ദമ്പതികളുടെ മകനാണ്. 1991 മുതൽ ദൈവസഭയുടെ ശുശ്രൂഷകനാണ്. കൗൺസിൽ മെമ്പർ, ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, മീഡിയാ ഡയറക്ടർ, ഇവാഞ്ചലിസം ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ അടിമാലി സെൻ്റർ പാസ്റ്ററും മന്നാംകണ്ടം സഭയുടെ ശുശ്രൂഷകനുമാണ്. . .
ചാത്തൻതറ കറിക്കാട്ടൂർ തടത്തിൽ ശമുവേൽ – അന്നമ്മ ദമ്പതികളുടെ മകൾ സാലമ്മയാണ് ഭാര്യ. മക്കൾ റെയ്ച്ചൽ (സ്റ്റാഫ് നേഴ്സ് മുബൈ), അക്സാ (സ്റ്റാഫ് നേഴ്സ് എറണാകുളം), ജോയൽ (എൻട്രൻസ് കോച്ചിംങ്) ‘കറുത്ത പടക്കുതിരകൾ, ദൈവസഭ ചരിത്രം “ഏദ്” എന്ന പുസ്തകം, ബൈബിളിലെ വാക്കുകളുടെ പേരുകളും അർത്ഥങ്ങളും എന്നീ പുസ്തകങ്ങൾ രചിച്ചുണ്ട്.

Comments are closed.