കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ ഡിപ്പാർട്മെന്റ്ന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ പ്രചാരണം ആരംഭിക്കും. ബാറ്റിൽ എഗൈസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ നടത്തുന്ന പ്രോഗ്രാമിന് ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
രാവിലെ 8.30 ന് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വറിൽ നിന്നും ആരംഭിക്കുന്ന വാഹനറാലി ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉത്ഘാടനം ചെയ്യും. അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എഫ്ലാഗ് ഓഫ് ചെയ്യും. ഡോ. സുഷമ പി.കെ, എസ്. ആനന്ദ് രാജ്, പ്രൊഫ. ജോർജ് ചാക്കോ എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡിന്റെ എല്ലാ സൺഡേ സ്കൂൾ യൂണിറ്റുകളിലും ബോധവൽക്കരണ ക്ലാസുകളും ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും ഉൾപ്പെടെ വിവിധ പരിപാടികൾ നടക്കും.
സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ കെ.കെ. ജോൺസൺ സെക്രട്ടറി ബ്രദർ. നെൽസൻ പീറ്റർ എന്നിവർ നേതൃത്വം നൽകും.
