Official Website

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നവംബർ 26 മുതൽ

0 367

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ , കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ 29 വരെ രാത്രി 7.00 മുതൽ 9.00 വരെ നടക്കും . സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ ആത്മീക സമ്മേളനം ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം . കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും . സ്റ്റേറ്റ് കൗൺസിൽ നേതൃത്വം നൽകുന്ന ഈ കൺവൻഷന്റെ വിവിധ ദിവസങ്ങളിലായി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി . സി തോമസ് , യു.കെ – അയർലൻഡ് ഓവർസീയർ പാസ്റ്റർ ജോ കുര്യൻ , പാസ്റ്റർ ഷിബു തോമസ് ( ഒക്കലഹോമ ) , സിസ്റ്റർ ജെസ്സി അലക്സ് ( യു.എ.ഇ ) , സിസ്റ്റർ ഷെനി തോമസ് ( യു.കെ ) എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും .

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ , കർണാടക സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . പാസ്റ്റർ എം കുഞ്ഞപ്പി ജനറൽ കൺവീനർ ആയും പാസ്റ്റർ ജോസഫ് ജോൺ പബ്ലിസിറ്റി കൺവീനർ ആയും പ്രവർത്തിക്കുന്നു .  പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലൂടെ യോഗങ്ങൾ തത്സമയം വീക്ഷിക്കാവുന്നതാണ് . Zഓം ID : 84530614922 പാസകോഡ് : COGKA കൂടുതൽ വിവരങ്ങൾക്ക് : Mob : 098868 34301 email : cogkmr@gmail.com

 

Comments
Loading...
%d bloggers like this: