മുളക്കുഴ: ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്ടോബർ 24 ചൊവ്വാഴ്ച മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ നടക്കും. ‘മനസ്സു പുതുക്കി രൂപാന്തരപ്പെടുക’ എന്നതാണ് ചിന്താവിഷയം.
സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ സി.സി.തോമസ് ഉദ്ഘാടനം ചെയ്യും ബ്ലസി ജോബിൻ മുഖ്യ സന്ദേശം നൽകും. സുനു തോമസ് (സ്റ്റേറ്റ് പ്രസിഡൻ്റ്), മേരിക്കുട്ടി എബ്രഹാം (സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്), ഗ്രേസി ബേബി (സെക്രട്ടറി) എന്നിവർ നേതൃത്വം നൽകും.
