ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ ജനുവരി 23
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് ശതാബ്ദി കൺവെൻഷൻ ജനുവരി 23 മുതൽ 29 വരെ നടക്കും. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിലാണ് വേദിയാകുന്നത്. സ്റ്റേറ്റ് ഓവർസിയർ റവറണ്ട് സി.സി തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും അനുഗൃഹിത ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും . ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രുഷ നടത്തും.
