Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും 2025 നവംബർ 12 മുതൽ

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും 2025 നവംബർ 12 ബുധനാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.

 

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ സംയുക്ത ആരാധന നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ 6.30 മണിക്ക് കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും.

 

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജി മാത്യുവാണ് ഈ കൺവെൻഷനിലെ മുഖ്യ പ്രഭാഷകൻ.

 

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ റീജിയൻ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

 

കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ കൺവെൻഷനിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോബി മാർക്കോസ് (റീജിയൻ സെക്രട്ടറി) 97327885, ബ്രദർ സജി കെ ജെ (പബ്ലിസിറ്റി കൻവീനർ) 97496970.

Sharjah city AG

Comments are closed.