ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീയർ പാസ്റ്റർ കെ.സി.ജോണിൻ്റെ സംസ്കാരം ഓഗസ്റ്റ് 29 നു മുളക്കുഴയിൽ
നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി. ജോൺ (74) ൻ്റെ സംസ്കാരം 29 നു ചൊവ്വാഴ്ച രാവിലെ 9 നു മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് മുളക്കുഴ ദൈവസഭാ സെമിത്തേരിയിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് ഓൾ ഇന്ത്യാ ഗവേണിംഗ് ബോഡി ചെയർമാനും കേരളാ സ്റ്റേറ്റ് ഓവർസീയറുമായ പാസ്റ്റർ സി.സി.തോമസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതാക്കൾ, ദേശീയ നേതാക്കൾ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സഭാ ശുശ്രൂഷകമാർ, വിശ്വാസ സമൂഹം എന്നിവർ പങ്കെടുക്കും.
