Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സമ്മേളനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

അറ്റ്ലാന്റ: ജൂലൈ 13 മുതൽ 16 വരെ അറ്റ്ലാന്റ സിറ്റിയുടെ വടക്കൻ പ്രദേശമാ യ ഡുലൂത്തിലുള്ള ഗ്വിന്നറ്റ് എറീന കൺവൻഷൻ സെന്റർ, നോർത്ത് അമേരി ക്കൻ ദൈവസഭകളുടെ 26 മത് സമ്മേളനത്തെ വരവേൽക്കാനായി ഒരുങ്ങി കഴി ഞ്ഞു. ആഡംബര നിലയിലുള്ള താമസ സൗകര്യങ്ങൾ, എല്ലാ ദിവസവും രുചിയേ റിയ നാടൻ ഭക്ഷണങ്ങൾ എന്നിവ കൂടാതെ വചന പാണ്ഡിത്യമുള്ള പ്രഗത്ഭരായ പ്രസംഗകർ, അനുഗ്രഹീതരായ ഗാനശുശ്രൂഷകർ അങ്ങനെ എല്ലാംകൊണ്ടും സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിയതായി പ്രസിഡ ന്റ് റവ. ഷിബു തോമസ് അറിയിച്ചു.
ഡോ. മാർക്ക് റട്ട്ലൻഡ്, ഡോ. മൈക്കിൾ ബേക്ക ർ, റവ ടോം മാഡൻ, റവ. ബെനിസൺ മത്തായി, റവ. സി.സി. തോമസ്, റവ. സാബു വർഗീസ്, റവ. ജയ്സ് പാണ്ടനാട്, റവ. റജി ശാസ്താംകോട്ട എന്നിവ രാണ് പ്രധാന പ്രസംഗകർ. ലോഡ്സൺ ആന്റ ണി, മേരി ആൻ ജോർജ് എന്നിവർ ആരാധന കൾക്ക് നേതൃത്വം കൊടുക്കും. പ്രായമുള്ളവർ ക്കും യുവജനങ്ങൾക്കും കൊച്ചുകുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. യുവ ജനങ്ങളുടെ മീറ്റിംഗിൽ റവ. മോ ഹഗ്ഗിൻസ് ദൈ വവചനം ശുശ്രൂഷിക്കും.കൂടാതെ സഹോദരി സമ്മേളനത്തിൽ സിസ്റ്റർ അനിത സതീഷ് വച നം ശുശ്രൂഷിക്കും.
റവ.ഡോ. ഷിബു തോമസ് (പ്രസിഡന്റ്), ഫിന്നി വർഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയ് (സെക്രട്ടറി), ജോഷ്വ ജോസഫ് (ട്രഷ റാർ), റവ. സിബി തോമസ് (യൂത്ത് ) എന്നിവർ നേതൃത്വം കൊടുക്കുന്ന സമ്മേള നത്തിൽ റവ. എബ്രഹാം തോമസ് (കൺവീനർ),റവ. ബൈജു തേവതേരിൽ (കോ ർഡിനേറ്റർ), ജോൺസ് എബ്രഹാം (സെക്രട്ടറി), ഫിലിപ്പ് ഉമ്മൻ ( ട്രഷറാർ), ലിജിൽ എബ്രഹാം (താമസം), മോൻസി ശാമുവേൽ (രജിസ്ട്രേഷൻ), സുനിൽ ശാമുവേൽ (ഭക്ഷണം), ഷാജി വെണ്ണിക്കുളം (മീഡിയ) എന്നിവരാണ് ലോക്കൽ ഭാരവാഹിക ളായി പ്രവർത്തിക്കുന്നവർ. സഹോദരി സമ്മേളനത്തിനായി ഷീല തോമസ് (പ്ര സിഡന്റ്), ദീനാ ഡാനിയേൽ (വൈസ് പ്രസിഡന്റ്), മോളി ഐപ്പ് (സെക്രട്ടറി), ഫേബ ജോയ് (ട്രഷറാർ), അമ്മിണി മാത്യു, മിനി ഇടുക്കള (പ്രതിനിധികൾ) എന്നിവരും പ്രവർത്തിക്കുന്നു.

ഷാജി വെണ്ണിക്കുളം (മീഡിയ)

Sharjah city AG