Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ കോൺഫറൻസിനു അനുഗ്രഹ സമാപ്തി

 

 

ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ക്വീൻസ് ലാൻഡിലുള്ള വൂളുംഗാബാ മൾട്ടികൾച്ചറൽ സെന്ററിൽ നടന്ന നാലാമത് നാഷണൽ കോൺഫറൻസ് സമാപിച്ചു.

നവം. 27 വൈകിട്ട് 6 30ന് പാസ്റ്റർ ജെസ്വിൻ മാത്യൂസ് ഉദ്ഘാടനം ചെയ്ത പ്രാരംഭ സമ്മേളനത്തിൽ പാസ്റ്റർ ജിജി വി റ്റി അധ്യക്ഷത വഹിച്ചു.വിവിധ സെക്ഷനുകളിൽ റവ ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ ഹാനി യാസ്പുത്ര എന്നിവർ പ്രസംഗിച്ചു.

ഇവാ. ബിജു മേനേത്ത്,‌ ബ്രദ. റോയ്‌ ബി ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു. ഇവ. ആഷർ ബെൻ ഫിലിപ്പ്, ഇവ. മനു മാത്യു എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.ഞായറാഴ്ച ഒമ്പതിന് നടന്ന സംയുക്ത ആരാധനയോടും കർതൃമേശയോടുകൂടി കോൺഫറൻസ് സമാപിച്ചു.

Sharjah city AG