Ultimate magazine theme for WordPress.

സഭയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ നിരീക്ഷണ സംഘം ആരംഭിച്ച് ഫിലിപ്പീൻസ്

മനില : രാഷ്ട്രീയ രംഗത്ത് ക്രിസ്ത്യൻ തത്ത്വങ്ങൾ തള്ളിക്കളയുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ദേശീയ അഴിമതി കൈകാര്യം ചെയ്യുന്നതിനുമായി ഫിലിപ്പീൻസിൽ സഭയുടെ നേതൃത്വത്തിൽ ഒരു നിരീക്ഷണ സംഘം ആരംഭിച്ചു . മനിലയ്ക്ക് തെക്ക്, കാവിറ്റ് പ്രവിശ്യയിലെ ടാഗെയ്‌തയ് സിറ്റിയിൽ ഒക്ടോബർ 3-4 തീയതികളിൽ നടന്ന സമ്മേളനത്തിലാണ് ഔദ്യോഗികമായി സിംബയനിഹാൻ എന്ന നാമം നൽകിക്കൊണ്ട് സംഘം ഉത്‌ഘാടനം ചെയ്തത്. ക്രിസ്തീയ മൂല്യങ്ങൾ ത്യജിക്കാതെ \”തത്ത്വപരമായ സഹകരണം\” അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നേരിട്ടുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ചുമതലകളിൽ ഒന്ന്. ഫിലിപ്പിനോ ജനതയുടെ അവകാശങ്ങളെയും അന്തസ്സിനെയും മാനിക്കുന്ന മാർക്കോസ് ഭരണകൂടത്തിന്റെ പദ്ധതികളെ ഞങ്ങൾ പിന്തുണയ്ക്കും എന്നാണ് തത്വാധിഷ്‌ഠിതമായ സഹകരണം അർത്ഥമാക്കുന്നത്,” കാരിത്താസ് ചീഫ് ബിഷപ്പ് കോളിൻ ബാഗഫോറോ കൺവെൻഷനിൽ പറഞ്ഞു. സംശുദ്ധമായ ഭരണത്തിനും സത്യസന്ധമായ നേതൃത്വത്തിനും വേണ്ടി വാദിക്കാൻ കാരിത്താസ് താഴെത്തട്ടിൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.

Sharjah city AG