Ultimate magazine theme for WordPress.

മിഷനറിമാരുടെ രഹസ്യ വിവരശേഖരണത്തിൽ പ്രതിഷേധിച്ച്‌ സഭാ നേതാക്കൾ

ജബൽപൂർ : മധ്യപ്രദേശിൽ ക്രിസ്ത്യൻ മിഷനറിമാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തേടി പൊലീസ് ചോദ്യാവലി നൽകുന്നതിൽ സഭാനേതാക്കൾ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്തെ മിഷനറിമാരുടെയും അവരുടെ ധനസഹായ സ്രോതസ്സുകളുടെയും വിവരങ്ങൾ നൽകാനാണ് ചോദ്യാവലി നൽകുന്നത്. “ഞങ്ങളുടെ സ്ഥാപനങ്ങൾക്ക് പ്രാദേശിക പൊലീസിൽ നിന്ന് ചോദ്യാവലി ലഭിച്ചു. പക്ഷേ, ഞങ്ങൾ പൂരിപ്പിച്ചു നൽകിയിട്ടില്ല” – മധ്യപ്രദേശിലെ ബിഷപ്പ് ജെറാൾഡ് ആൽമേഡ മാധ്യമങ്ങളോടു പറഞ്ഞു.

ബിജെപി സർക്കാർ പാസാക്കിയ കർശന മതപരിവർത്തന നിരോധനനിയമപ്രകാരം നിരോധിക്കപ്പെട്ട മതപരിവർത്തന പ്രവർത്തനങ്ങളിൽ മിഷനറിമാരും സംഘടനകളും ഏർപ്പെടുന്നുണ്ടോ എന്ന ചോദ്യം ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക ക്ഷേമത്തിനും ദാരിദ്ര്യനിർമാർജ്ജനത്തിനും പ്രവർത്തിക്കുന്നവരെ ഉപദ്രവിക്കുന്നതിനുള്ള ശ്രമമാണിതെന്ന് സഭാ വക്താക്കൾ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ക്രിസ്ത്യൻ മിഷനറിമാരുടെയും സമ്പൂർണ്ണ വിവരം ശേഖരിക്കാനാണ് പദ്ധതി.

2023 ജൂലൈയിൽ സമാനമായ വിശദാംശങ്ങൾ ഇവർ ആവശ്യപ്പെട്ടെങ്കിലും ചോദ്യാവലി മാധ്യമങ്ങളിൽ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യാവലി അനൗദ്യോഗികമായി തങ്ങൾക്ക് ലഭിച്ചു എന്നും പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നും ജാംബുവാ രൂപതയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാ.റോക്കി ഷാ പറഞ്ഞു. മധ്യപ്രദേശിലെ പൊലീസ് നടപടിയിൽ സഭാ ജനങ്ങളും നേതൃത്വവും ആശങ്കയിലാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് സഭാനേതാക്കൾ.

Sharjah city AG