ബുജ: നൈജീരിയയിലെ കടൂണയിൽ പള്ളികളിൽ നിന്ന് വിശ്വാസികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശയക്കുഴപ്പം തുടരുന്നു. കാണാതായവരിൽ 80 പേർ തിരിച്ചെത്തിയെന്ന് പോലീസ് അവകാശപ്പെടുമ്പോൾ 11 പേർ മാത്രമാണ് രക്ഷപ്പെട്ടതെന്നും ബാക്കിയുള്ളവർ ഇപ്പോഴും ബന്ദികളാണെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു.
ജനുവരി 18-ന് നടന്ന ആക്രമണത്തിൽ 177 പേരെയാണ് സായുധസംഘം പിടികൂടിയത്. മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ നൈജീരിയയിൽ വർദ്ധിക്കുന്നത് വലിയ തോതിലുള്ള അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നൈജീരിയയിൽ മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിട്ടുണ്ട്.

Comments are closed.