Ultimate magazine theme for WordPress.

ക്രൈസ്തവർ ലോകത്തെമ്പാടും ആക്രമിക്കപ്പെടുന്നു: ഓർത്തഡോക്സ് സഭ അൽമായ വേദി

കോട്ടയം : ലോക രക്ഷകനായി അവതരിച്ച മനുഷ്യ പുത്രന്റെ ജനന പെരുന്നാൾ ദിവസം പോലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് അപലപനീയമാണെന്നും ലോകത്തെമ്പാടും ക്രൈസ്തവരെ കൊല്ലുന്ന രീതിയാണ് നടന്നു വരുന്നതന്നും കോട്ടയത്തു കൂടിയ ഓർത്തഡോക്സ് സഭ അൽമായ വേദിയുടെ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗം കുറ്റപ്പെടുത്തി. ഇത്തരം കാലഘട്ടത്തിൽ ക്രൈസ്തവ സഭകൾ ഐഖ്യത്തോടെ മുൻപോട്ട് പോവേണ്ടത് അനിവാര്യമാണെന്നും അൽമായ വേദി അഭിപ്രായപ്പെട്ടു.

 

അൽമായ വേദി പ്രസിഡന്റ് ജോർജ് പൗലോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ റോബിൻ പി മാത്യു , വൈസ് പ്രസിഡന്റ് റെജി മാത്യു , സെക്രട്ടറിമാരായ സന്തോഷ്‌ ജോർജ് , വിനോജ് ബാബു , അലക്സ് മാത്യു , ടി വി മാത്യു , ജോൺ ജേക്കബ് , റോയ് പി തോമസ് , ജോൺസൺ സ്‌കറിയ എന്നിവർ പ്രസംഗിച്ചു.

 

വാർത്ത : ഡോ. റോബിൻ പി. മാത്യു ജനറൽ സെക്രട്ടറി

Sharjah city AG

Comments are closed.