Ultimate magazine theme for WordPress.

*ക്രൈസ്തവ പാരമ്പര്യം സംരക്ഷിക്കണം; രാജാവിനോട് സഹായമഭ്യർത്ഥിച്ച് ആംഗ്ലിക്കൻ ബിഷപ്പ്*

 

യുകെ : ബ്രിട്ടന്റെ ക്രൈസ്തവ പാരമ്പര്യം തകരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കൺഫെസിംഗ് ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് സീറിയൻ എച്ച്. ദേവാർ, ചാൾസ് മൂന്നാമൻ രാജാവിന് കത്തെഴുതി. “വിശ്വാസത്തിന്റെ സംരക്ഷകൻ” എന്ന പദവിക്ക് അനുയോജ്യമായ രീതിയിൽ രാജാവ് ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആയിരത്തിലധികം വർഷങ്ങളായി ബ്രിട്ടീഷ് രാജഭരണകൂടം ക്രൈസ്തവ വിശ്വാസവുമായി പുലർത്തുന്ന ഉടമ്പടി ലംഘിക്കപ്പെടുകയാണെന്നും, രാജ്യത്തിന്റെ ആത്മീയ വേരുകൾ ബോധപൂർവ്വം ഇല്ലാതാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിൽ ക്രൈസ്തവ വിശ്വാസങ്ങൾ പരിഹസിക്കപ്പെടുകയാണെന്നും ക്രിസ്തീയ ധാർമ്മികതയെ അസഹിഷ്ണുതയായി മുദ്രകുത്തുന്നുവെന്നും ബിഷപ്പ് ദേവാർ ആരോപിച്ചു. ആധുനിക പ്രത്യയശാസ്ത്രങ്ങൾക്ക് വഴങ്ങുന്നതിനായി സഭാ സ്ഥാപനങ്ങൾ തങ്ങളുടെ സിദ്ധാന്തങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാകുന്നു. 2019-ൽ സ്ഥാപിതമായ സി.എ.സി ഔദ്യോഗിക ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ ഭാഗമല്ലെങ്കിലും ബ്രിട്ടനിലെ ഏറ്റവും പഴയ ക്രൈസ്തവ പാരമ്പര്യത്തിലാണ് തങ്ങളുടെ ആത്മീയ വേരുകളെന്ന് വിശ്വസിക്കുന്ന വിഭാഗമാണ്

Sharjah city AG

Comments are closed.