ക്രൈസ്തവ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: ശക്തമായ നടപടി എടുക്കണം യൂറോപ്യന്‍ യൂണിയന്
സൊകോട്ടോ: മതനിന്ദ ആരോപിച്ച് ഇസ്ലാമിക സഹപാഠികള്‍ നൈജീരിയയില്‍ കഴിഞ്ഞയാഴ്ച ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ വിദ്യാര്‍ത്ഥിനി ദെബോറ സാമുവലിന്റെ ദാരുണാന്ത്യത്തില്‍ ശക്തമായ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്. കുറ്റവാളികളെ നിയമ നടപടിയ്ക്ക് വിധേയരാക്കിയെന്ന് ഉറപ്പാക്കണമെന്ന് യൂറോപ്യന്‍ യൂണിയന് നൈജീരിയന്‍ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷെഹു ഷാഗരി കോളേജ് വിദ്യാര്‍ത്ഥിനിയെ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.ഇതിനിടെ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക ദേവാലയം ഉള്‍പ്പെടെയുള്ള മൂന്നു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിന്നു. അതേ സമയം \’യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന് എന്നെ സഹായിച്ചു\’ എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
