Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രിസ്ത്യൻ സ്കൂളിന് നേരെ ആക്രമണം;സ്കൂൾ അടയ്ക്കാൻ ഉത്തരവിട്ട് രൂപത

നൈജീരിയ: ഫാദർ ആംഗസ് ഫ്രേസർ മെമ്മോറിയൽ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി സ്കൂൾ അടച്ചുപൂട്ടാൻ നൈജീരിയയിലെ മകുർദി രൂപത ഉത്തരവിട്ടു. മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അനഗ്ബെ വിളിച്ചുചേർത്ത ഒരു യോഗത്തിലാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്.
“സ്കൂളിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഈ തീരുമാനം ഞങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുമുള്ള ഒരു മുൻ കരുതലിന്റെ ഭാഗമായാണ് ” മകുർദി രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മോസസ് ഇയോരപുവു പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.