Ultimate magazine theme for WordPress.

നൈജീരിയയിലെ ക്രൈസ്തവ പീഡനം: സ്റ്റാർമർ ഇടപെടണമെന്ന് പാർലമെന്റ് അംഗങ്ങൾ

ലണ്ടൻ: നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന അതിരൂക്ഷമായ പീഡനങ്ങളെക്കുറിച്ച് യു കെ പ്രധാനമന്ത്രി കെയർ റോഡ്‌നി സ്റ്റാർമർ നേരിട്ട് സംസാരിക്കണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. നൈജീരിയൻ പ്രസിഡന്റിനെ വിൻഡ്‌സർ കൊട്ടാരത്തിലും ഡൗണിംഗ് സ്ട്രീറ്റിലും സ്വീകരിക്കുന്ന വേളയിൽ ഈ വിഷയം ചർച്ചാവിഷയമാക്കണമെന്ന് ആവശ്യപ്പെട്ട് 200-ലധികം പാർലമെന്റ് അംഗങ്ങൾ സർക്കാരിന് കത്തെഴുതി.

ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് നൈജീരിയയിലാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനയായ ‘ഓപ്പൺ ഡോർസ്’ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടും കൊല്ലപ്പെട്ട 4,849 ക്രൈസ്തവരിൽ 3,490 പേരും നൈജീരിയയിലുള്ളവരാണ്. ഇസ്‌ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകളും ഫുലാനി പോരാളികളും ക്രൈസ്തവ ഗ്രാമങ്ങളെയും പള്ളികളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ ഭയാനകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Sharjah city AG

Comments are closed.