നൈജീരിയ: നൈജീരിയയുടെ മധ്യമേഖലയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അടിയന്തരമായി ഇടപെടണമെന്ന് അമേരിക്കൻ സർക്കാരിനോടും അന്താരാഷ്ട്ര സമൂഹത്തോടും വൈദികൻ ആവശ്യപ്പെട്ടു. ഒക്ടോബർ 14-ന് പ്ലേറ്റോ സംസ്ഥാനത്തെ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആഹ്വാനം.
ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസിലെ പുരോഹിതൻ റവ. എസെക്കിയേൽ ഡാചോമോ ആണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺസ് വഴി ലോകത്തിന് മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടസംസ്കാര ചടങ്ങുകൾക്ക് ശേഷം സംസാരിച്ച ഡാചോമോ അധികാരികൾ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയോ അക്രമികളെ സംരക്ഷിക്കുകയോ ചെയ്യുന്നുവെന്ന് ആരോപിച്ചു. പ്‌ളേറ്റോ സ്റ്റേറ്റിലെ ബാർകിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ റാവുരു, തതു, ലാവുരു എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു സായുധരായ ഫുലാനി തീവ്രവാദികളുടെ ആക്രമണം.

Comments are closed.