പീഢനമനുഭവിക്കുന്ന ക്രൈസ്തവർക്കായുള്ള ലോക പ്രാർത്ഥനാ ദിനമായ നവംബർ അഞ്ചിന് എക്ലീഷ്യ യുണൈറ്റഡ് ഫോറം ഇന്റർ നാഷണൽ സൗത്ത് ഏഷ്യയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഢനം എന്ന വിഷയത്തിൽ സൂം വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. നവംബർ അഞ്ചിന് 8.30 pm (EST – യു.എസ് എ & കാനഡ ) നവംബർ ആറ് രാവിലെ 7.00 am (ഇന്ത്യൻ സമയം) പരിപാടി സൂമിൽ ലഭ്യമാകും . സൂം ലിങ്ക് ലഭിക്കുവാൻ eufinternational@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.
