Ultimate magazine theme for WordPress.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ സേവനം ചെയ്യുവാന്‍ വൈദികര്‍ക്ക് സഹായവുമായി ക്രിസ്ത്യൻ സംഘടന

കെയ്റോ: ഈജിപ്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിനിടയിലെ സേവനങ്ങൾ വിപുലീകരിക്കുവാനുള്ള പരിശീലനത്തിന് വൈദികര്‍ക്ക് സ്കോളര്‍ഷിപ്പുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ . ഈജിപ്തിലെ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നതെന്നും എ.സി.എന്‍ ഓഗസ്റ്റ് 18ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മുസ്ലീങ്ങളല്ലാത്തവരെ കുഫാര്‍ അല്ലെങ്കില്‍ അവിശ്വാസികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം രാജ്യത്ത് അപരിചിതരെപ്പോലെയാണ് ഈജിപ്തിലെ ക്രൈസ്തവര്‍ കഴിയുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ 2020-ലെ പദ്ധതികള്‍ വഴി ഈജിപ്തിലെ വൈദികരുടെ പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍ക്കും, യുവജനങ്ങൾക്കുള്ള സമ്മര്‍ ക്യാമ്പുകള്‍ പോലെയുള്ള അജപാലന പദ്ധതികള്‍ക്കുമായി 3,60,000 സ്വിസ്സ് ഫ്രാങ്ക് നല്‍കിയതായും പറയുന്നു. ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമികവല്‍ക്കരണത്തിന് മുന്‍പ് ഭൂരിപക്ഷമായിരുന്ന ക്രൈസ്തവര്‍ രാജ്യത്തു വളരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് ഇപ്പോഴും തുടരുന്നതില്‍ സംഘടന ഖേദം രേഖപ്പെടുത്തി.

Sharjah city AG