തിരുവല്ല: കാസർകോട് കണ്ണൂർ മലബാർ മേഖലകളിലൂടെ ക്രിസ്ത്യൻ ലൈവ് ഓൺലൈൻ ചാനലിൻ്റ നേതൃത്വത്തിലുള്ള കരുണ ഹെൽപിംഗ് ഹാൻസ് door-to-door ആശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റ വിവിധ സ്ഥലങ്ങളിൽ ക്വാറൻ്റൈനിൽ കഴിയുന്നവർക്കും, കോവിഡ് രോഗികൾക്കും പിവൈസി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു നിരവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സി എൻ എൽ ഹെൽപിംഗ് ഡെസ്ക് ലോക് ഡൗണിലും വിവിധ കേന്ദ്രങ്ങളിൽ സജീവമായി രംഗത്തുണ്ട്. ലോക്ക് ഡൗണും നിർത്താതെ പെയ്യുന്ന മഴയും കാരണം ദുരിതത്തിലും ദു:ഖത്തിലും കഴിയുകയാണ് നാട്ടിലെ നിരവധി കുടുംബങ്ങൾ. ഇവർക്ക് ആശ്വാസമായി വിവിധ രാഷ്ട്രിയ സാമൂഹിക പ്രസ്ഥാനങ്ങളുടെ യുവജനപ്രസ്ഥാനങ്ങൾ ഇപ്പോൾ സേവനം ലക്ഷ്യമാക്കി രംഗത്തിറങ്ങിയിട്ടുണ്ട്.ഈ പ്രവർത്തനങ്ങളിൽ തങ്ങളാൽ കഴിയുംവിധം സഹകരിക്കുകയാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ ക്രിസ്ത്യൻ ലൈവും പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പിവൈസിയും. കാസർഗോഡ് കണ്ണൂർ മേഖലകളിൽ പി വൈ സി ക്ക് നേത്യത്വം കൊടുക്കുന്ന സിജു സ്കറിയ കണ്ണൂർ, പാസ്റ്റർ പ്രിൻസ് കാസർഗോഡ് തുടങ്ങിയവർ നേതൃത്വം നൽകുന്നു