ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദ ആരോപണത്തിൽ ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വരുന്ന ഹർബന്‍സ്പുരയില്‍ നിന്നാണ് ക്രൈസ്തവ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോകേ സ്വദേശി ഷൗക്കത്ത് മസിഹും ഭാര്യ കിരണുമാണ് അറസ്റ്റിലായിരിക്കുന്നത്. വീടിന്റെ മേൽക്കൂരയിൽ നിന്നും ലാഹോറിലെ തെരുവുകളിൽ നിന്നും ഖുറാന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്ന് സമീപവാസിയായ മുഹമ്മദ് തൈമൂർ ആരോപിച്ചതിന്റെ പേരിലാണ് കേസെന്നു പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ പീനൽ കോഡിലെ 295-ബി വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിയമ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും എസ്പി അവായിസ് ഷഫീഖ് പറഞ്ഞു.
