Ultimate magazine theme for WordPress.

ഞായറാഴ്ച സ്‌കൂള്‍ മേള നടത്തരുതെന്ന ആവശ്യവുമായി ക്രൈസ്തവ സഭാനേതാക്കൾ

 

തിരുവനന്തപുരം : ഞായറാഴ്ച സ്‌കൂള്‍ കായിക മേള നടത്തരുതെന്ന ആവശ്യവുമായി തലശ്ശേരി അതിരൂപത. കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് മാറ്റിവെക്കണമെന്ന ആവശ്യവുമായി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ രംഗത്തെത്തി.

ഞായറാഴ്ച മേള നടത്താനുള്ള തീരുമാനം ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറാള്‍ ആന്റണി മുതുകുന്നേല്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് മീറ്റ് 5,6,8 തീയതികളില്‍ തലശ്ശേരിയിലാണ് നടക്കുന്നത്. ഏഴിന് അധ്യാപകര്‍ക്ക് പരിശീലനം ഉള്ളതുകൊണ്ടാണ് എട്ടാം തിയതിയിലേക്ക് മാറ്റിയത്.

 

Sharjah city AG