Ultimate magazine theme for WordPress.

മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത് ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍

തിരുവനന്തപുരം: ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ക്രിസ്മസ്-പുതുവത്സര വിരുന്നില്‍ പങ്കെടുക്കാന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയടക്കമുള്ള പുരോഹിതര്‍ എത്തി. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പൗരപ്രമുഖരും തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.

സജി ചെറിയാന്‍ ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കുംവരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ചൊവ്വാഴ്ച നിലപാടെടുത്തിരുന്നു. ഇതിനുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മന്ത്രി രംഗത്തെത്തി. ഇതോടെയാണ് ക്രിസ്മസ്-പുതുവത്സര വിരുന്നില്‍ എത്താമെന്ന് സഭാനേതൃത്വം സര്‍ക്കാരിനെ അറിയിയിച്ചത്.

Sharjah city AG
Leave A Reply

Your email address will not be published.