Ultimate magazine theme for WordPress.

ദൈവത്തിന്റെ ന്യായപ്രമാണം തിരഞ്ഞെടുക്കുക, വഴിയിൽ റോഡ്‌ സൈനുകൾ സൂക്ഷിക്കണേ !

പഠനം: സങ്കീർത്തനം 119

 

കാരണം # 30

 

പാസ്റ്റർ റോയി ഇ ജോയി

“വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പിൽ വച്ചിരിക്കുന്നു” (സങ്കീർത്തനം 119.30).

“Truth decay? Brush upon your Bible” എന്ന് ഒരു സ്റ്റിക്കർ ഒരു കാറിൽ തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഭോഷ്കിൻ്റെ വഴികളക്കുറിച്ചും അതിന്റെ ചതിവുകളെക്കുറിച്ചും സങ്കീർത്തനക്കാരന് അറിയാമായിരുന്നുവെന്ന് 29-ാം വാക്യത്തിൽനിന്ന് നാം മനസ്സിലാക്കുന്നു. അതിൽനിന്ന് സംരക്ഷണം വേണമെന്ന് അവനാവശ്യപ്പെട്ടു. അതുകൊണ്ടാണ് സത്യവും വിശ്വസ്തതയുടെയുമായ ഒരു മാർഗം അവൻ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ സഫലവും സമ്പന്നവുമായ ഒരു ജീവിതത്തിനുവേണ്ടി ചിലർ എളുപ്പം കടന്നുകിട്ടാവുന്നതും പെട്ടെന്ന് വിജയം നേടാവുന്നതുമായ ഫോർമുലകൾ കണ്ടെത്തുന്നു (മത്തായി 7.13 ‘The Message’ എന്ന ഇംഗ്ലിഷ് ബൈബിളിൽ കാണുക). ജീവനിലേക്കു നയിക്കുന്ന സത്യത്തിന്റെ വഴി തിരഞ്ഞെടുക്കുക (യോഹ. 14.6), എന്നു പറഞ്ഞാൽ യേശുക്രിസ്തുവിനെ നിന്റെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിക്കുക. മാത്രമല്ല, സത്യം എന്ന ബെൽറ്റ്‌ അരയ്ക്കു കെട്ടി ഉറച്ചു നില്ക്കുക (എഫെ. 6.14). ദൈവത്തിന്റെ വചനം നിങ്ങൾക്കു സൈൻ ബോർഡുകളുടെ സഹായത്തോടെ ജീവിതത്തിന്റെ എല്ലാ വളവുകളിലും തിരിവുകളിലും വഴികാട്ടുന്ന എത്രയും മെച്ചമായ ഗൂഗിൾ മാപ്പാണ്. ദൈവത്തിന്റെ വചനത്തിൽ നിങ്ങളുടെ ഹൃദയം കേന്ദ്രീകരിക്കുക. നിങ്ങളുടെ നടപ്പിൽ കർത്താവിനോടൊത്തു മുന്നേറുവാൻ തിരുവചനം വായിക്കുവാനും ധ്യാനിക്കുവാനും മനഃപാഠമാക്കുവാനും തിരഞ്ഞെടുക്കുക. സങ്കീർത്തനക്കാരൻ വിശ്വസ്തതയുടെ മാർഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് രണ്ടു പ്രാവശ്യം ഈ സങ്കീർത്തനത്തിൽ അവൻ വ്യക്തമാക്കുന്നു (വാ. 30, 173). നമുക്കറിയാം യിസ്രായേൽമക്കൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നു എന്ന്, അതുപോലെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജാതിയായി തീരേണ്ടതിന് സത്യം തിരഞ്ഞെടുത്താലും. ഈ ലോകത്തിന്റെ വാഗ്ദാനങ്ങൾ ഒരുപക്ഷേ, പൊള്ളയായിത്തീരും. അതുകൊണ്ട് ബൈബിൾ നിന്റെ സത്യത്തിന്റെ പുസ്തകമായിത്തീരട്ടെ.

മൈക്കിളിന് ജോലി നഷ്ടപ്പെട്ടിട്ട് മൂന്നു മാസമായി. അതുകൊണ്ട് കയ്യിലുള്ള ഒരു ഡോളർപോലും നഷ്ടപ്പെടാതെ അവൻ നോക്കി. തൻ്റെ ഇരട്ടക്കുട്ടികളെയുംകൊണ്ട് അടുത്തുള്ള മ്യൂസിയത്തിൽ പോകാമെന്ന് അവൻ പറഞ്ഞിരുന്നു. ആ ദിനം ഉള്ള പൈസയെല്ലാം പെറുക്കിയെടുത്ത് അവർ മ്യൂസിയത്തിൽ പോയി. അവിടെ ചെന്നപ്പോഴാണ് അവൻ കണ്ടത്, പത്തു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഞ്ചു ഡോളർ കൊടുത്താൽ മതി എന്ന്. എന്തു ചെയ്യാം? തലേദിവസം ആണല്ലോ കുട്ടികൾക്കു പത്തു തികഞ്ഞത്. മുപ്പതു ഡോളർ കൊടുത്ത് മൂന്നു ടിക്കറ്റ്‌ അവനെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ആ സമയത്ത് അതു വലിയൊരു തുകയായിരുന്നു. എങ്കിലും അവന് വലിയൊരു പാഠം കുട്ടികൾക്ക് കൊടുക്കണമായിരന്നു–സത്യസന്ധത. വിലയേറിയ ആ പാഠം കുട്ടികൾക്കു കൊടുക്കാനായതിൽ അവൻ സന്തോഷിച്ചു. (Google)

Sharjah city AG

Comments are closed.