ബീജിംഗ്: വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി ചരിത്രപരമായ വിസ ഇളവ് പ്രഖ്യാപിച്ച് ചൈന. ബ്രിട്ടൻ, കാനഡ എന്നിവയുൾപ്പെടെ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം. 30 ദിവസം വരെ നീളുന്ന സന്ദർശനങ്ങൾക്കാണ് അനുമതി.
എന്നാൽ ഇന്ത്യയെയും പാകിസ്ഥാനെയും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങളും പാകിസ്ഥാനിലെ സുരക്ഷാ ആശങ്കകളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സ്പ്രിംഗ് ഫെസ്റ്റിവലിന് മുന്നോടിയായി വിദേശ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാനാണ് ചൈനീസ് നീക്കം.

Comments are closed.