ബെയ്ജിംഗ് : അമേരിക്കയുടെ തീരുവ നടപടിക്ക് തിരിച്ചടി നൽകാനൊരുങ്ങി ചൈന. മാർച്ച് 10 മുതൽ അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ15 ശതമാനം വരേ അധിക തീരുവ ചുമത്തുമെന്ന് ചൈന. ചൈനീസ് ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അമേരിക്കയിൽനിന്നുള്ള കോഴി, ചോളം, പരുത്തി, ഗോതമ്പ് എന്നിവയുടെ ഇറക്കുമതിക്ക് 15 ശതമാനം അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
