ബെയ്‌ജിങ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പാലം ചൈനയിൽ ഒരുങ്ങുന്നു. ഹുവജിയാങ് ഗ്രാൻഡ് കാന്യൻ ബ്രിഡ്‌ജ് എന്ന് പേരുനൽകിയിരിക്കുന്ന പാലം ജൂൺ മാസത്തിലാകും പൊതുജനങ്ങൾക്ക് തുറന്നുനൽകുക. ഗുയിസു പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം പൂർത്തിയായി വരുകയാണ്.
2,200 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. ഈഫൽ ടവറിനെക്കാൾ 200 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. 2890 മീറ്റർ നീളമുള്ളതാണ് ഈ പാലം. പാലത്തിൻ്റെ നിർമാണം പൂർത്തിയായാൽ ഒരുമണിക്കൂർ വരുന്ന യാത്രയുടെ ദൈർഘ്യം ഏതാനും മിനിറ്റുകളായി ചുരുക്കാം.
