Ultimate magazine theme for WordPress.

ദൈവം ഇല്ലെങ്കിൽ ഒന്നും സാധിക്കില്ലെന്ന് ചിലിയുടെ പുതിയ പ്രസിഡണ്ട്

സാന്‍റിയാഗോ: ക്രിസ്തീയ മൂല്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജോസ് അന്റോണിയോ കാസ്റ്റ് ചിലിയുടെ പുതിയ പ്രസിഡണ്ട്. ഡിസം. 14ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീനറ്റ് ജാരയെയാണ് അദ്ദേഹം തോൽപിച്ചത്. പ്രസിഡന്റ് ഗബ്രിയേൽ ബോറിക്കിന് പകരം മാർച്ച് 11 നാണ് കാസ്റ്റ് അധികാരം ഏൽക്കുന്നത്.

ദൈവമില്ലായിരുന്നെങ്കിൽ ഒന്നും സാധ്യമാകുമായിരുന്നില്ല. പുതിയ ഉത്തരവാദിത്വങ്ങളെ നേരിടാൻ ജ്ഞാനം, ആത്മനിയന്ത്രണം, ശക്തി എന്നിവ നൽകണമെന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട് – നിയുക്ത പ്രസിഡൻറ് ജോസ് അന്റോണിയോ പറഞ്ഞു.

രാജ്യത്തിന്റെ പൊതുനന്മയ്ക്കുള്ള പ്രതിബദ്ധത ആവശ്യമുള്ള സമയത്ത് രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് പ്രശംസനിയമായ നടപടിയാണ്. നല്ല ഭരണം ഉറപ്പാക്കാൻ പ്രാർത്ഥിക്കാമെന്ന് ചിലിയൻ മെത്രാന്‍ സമിതി പ്രസ്താവിച്ചു.

Sharjah city AG

Comments are closed.