Ultimate magazine theme for WordPress.

കൊളംബിയയിൽ ബാലവേട്ട തുടരുന്നു; രക്ഷകരാകാൻ സഭയുടെ ആഹ്വാനം

ബൊഗോട്ട: കൊളംബിയയിലെ ആഭ്യന്തര സംഘർഷങ്ങളിൽ കുട്ടികളെ ആയുധമെടുപ്പിക്കുകയും ചതിക്കുഴികളിൽ വീഴ്ത്തുകയും ചെയ്യുന്ന സായുധ സംഘങ്ങളുടെ നടപടിക്കെതിരെ കത്തോലിക്കാ സഭയുടെ ശക്തമായ പ്രതിഷേധം. ദാരിദ്ര്യം മുതലെടുത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോയി ‘വിലകുറഞ്ഞ പോരാളികളായി’ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭാവി നശിപ്പിക്കുമെന്ന് സഭ മുന്നറിയിപ്പ് നൽകി.

കൊല്ലപ്പെടുന്ന കുട്ടികൾക്ക് മാന്യമായ ശവസംസ്കാരം പോലും ലഭിക്കാത്ത അവസ്ഥയാണെന്നും ഗ്രാമപ്രദേശങ്ങളിലെ മാതാപിതാക്കൾ ഭീതിയിലാണെന്നും സഭാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് തോക്കുകൾക്ക് പകരം പുസ്തകങ്ങൾ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് സഭയുടെ ആവശ്യം

Sharjah city AG

Comments are closed.